o പള്ളൂർ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക് കടന്നു
Latest News


 

പള്ളൂർ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക് കടന്നു



മാഹി: എൻ.ടി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളൂർ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തുന്ന സമരം  നൂറാം ദിവസത്തിലേക്ക് കടന്നു


നൂറാം ദിവസമായ ഇന്ന് തൊഴിലാളികൾ 

പ്രതിഷേധ റാലി നടത്തി.

ലോക്​ഡൗണി​ൻെറ പശ്ചാത്തലത്തിൽ മേയ് 17 മുതൽ അടച്ചിട്ട മിൽ മാസങ്ങൾ പിന്നിട്ടിട്ടും തുറന്നുപ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തുന്ന  സമരമാണ് ഇന്ന് നൂറാം ദിവസത്തിലേക്ക് കടന്നത് .


 സ്ഥിരം തൊഴിലാളികളും ഗേറ്റ് ബദലികളുമുൾ​പ്പടെ 600 ജോലിക്കാരാണുള്ളത്. 


പ്രതിഷേധ പ്രകടനം മാഹി സ്പിന്നിങ്ങ് മില്ലിന് മുന്നിൽ നിന്നും ആരംഭിച്ച് പള്ളൂർ ടൗണിൽ സമാപിച്ചു

സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ വ്യാപാരികൾ രാവിലെ 8 മണി മുതൽ 11 മണി വരെ 3 മണിക്കൂർ നേരം കടകൾ അടച്ച് ഹർത്താലാചരിച്ചു

Post a Comment

Previous Post Next Post