o നിരീക്ഷകൻ മാഹിയിലെത്തി
Latest News


 

നിരീക്ഷകൻ മാഹിയിലെത്തി


 *നിരീക്ഷകൻ മാഹിയിലെത്തി* 

മയ്യഴി: മാഹിയിൽ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിരീക്ഷകൻ പങ്കജ്കുമാർ ജാ മാഹിയിലെത്തി രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡോ. വി.രാമചന്ദ്രൻ എം.എൽ.എ.യുടെ

സാന്നിധ്യത്തിലായിരുന്നു യോഗം. മാഹിയിലെ പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തുകയും ബൂത്ത് ലവൽ ഓഫിസർമാരുമായി

വോട്ടർപട്ടിക സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ നാലിന് വൈകുന്നേരം നാലിന് ഗവ. ഹൗസിൽ നിരീക്ഷകനെ

നേരിട്ട് കണ്ട് ബോധിപ്പിക്കാം. പരാതികൾ ഫോണിലും അറിയിക്കാം.

ഫോൺ: 0490 2332222.

Post a Comment

Previous Post Next Post