o അഴുകിയ ജഡം കുറ്റിക്കാട്ടിലെ മരകൊമ്പിൽ
Latest News


 

അഴുകിയ ജഡം കുറ്റിക്കാട്ടിലെ മരകൊമ്പിൽ


 തലശ്ശേരി : സുമാർ അമ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ ജഡം കുറ്റിക്കാട്ടിലെ മരകൊമ്പിൽ ക ണ്ടെത്തി.തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത കൊടുവള്ളി റെയിൽവേ പഴയപാലത്തിനടുത്ത് റെ യിൽവേ സിഗ്നൽ പോസ്റ്റിന് സമീപം കുറ്റിക്കാട്ടിലെ മരകൊമ്പിലാണ് ദിവസങ്ങൾ പഴക്കമുള്ള അഴുകിയ ജഡം ക ണ്ടെത്തിയത് . തൊട്ടുള്ള പുഴയിൽ നിന്നും മൽസ്യം പിടിക്കുന്നവരാണ് ജഡം കണ്ടെത്തിയത്.ധർമ്മടം പൊലീസിൽ വി വരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ച ശേഷം തലശ്ശേരി പൊലീസിൽ വിവരം അറിയിച്ച ശേഷം പൊലീസ് എത്തിയാണ് ജഡം ആശുപത്രിയിലേക്ക് മാറ്റിയത് . ഒരാളുടെ വസ്ത്രങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് സഞ്ചി പാലത്തിനടുത്തായി കാണപ്പെട്ടിട്ടുണ്ട് . കൊടുവള്ളിയിൽ തന്നെയുള്ള പൊന്നാരത്ത് മീത്തൽ ഉണ്ണി എന്ന സുരേഷിന്റെ താണെന്നാണ് സംശയിക്കുന്നത്.വീടുമായി ബന്ധമില്ലാത്ത ഇയാൾ അടുത്ത കാലത്തായി തീവണ്ടി പാലത്തിലാണ തെ രാത്രി കാലങ്ങളിൽ താമസിച്ചു വരുന്നതെന്നും പരിസരവാസികൾ പറയുന്നു .

Post a Comment

Previous Post Next Post