o കാരുണ്യനിധി വിതരണം ചെയ്തു
Latest News


 

കാരുണ്യനിധി വിതരണം ചെയ്തു


തലശ്ശേരി : ആച്ചുകുളങ്ങര ശ്രീ നാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ മണ്ഡല മഹോത്സവത്തിന്റെ സമാപന സമ്മേളനവും ശ്രീ നാരായണ കാരുണ്യനിധി സഹായ വിതരണവും നടന്നു . രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തുന്ന പി.പി.അജിത്ത് കുമാറിന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ സഹായ നിധി വിതരണം ചെയ്തു . ചടങ്ങിൽ ശ്രീ നാരായണ കാരുണ്യനിധി കൺവീനർ രഞ്ജിത്ത് പുന്നോൽ അദ്ധ്യക്ഷത വഹിച്ചു . പി.പി മോഹനൻ സ്വാഗതവും പി.കെ ബാലഗംഗാധരൻ , കെ.ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post