കോവിഡ് വാർഡിലെ അറ്റകുറ്റപ്പണികൾ നടത്തി
ഡി വൈ എഫ് ഐ മാഹി മേഖല കമ്മിറ്റി
മാഹി : മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിലെ കോവിഡ് വാർഡിൽ ഡി , വൈ , എഫ് , ഐ മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിക്ക് അറ്റകുറ്റപണികൾ നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ നിരന്തര പരാതിയെ തുടർന്ന് ഡി , വൈ , എഫ് , ഐ തലശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടീവ് സി ടി വിജീഷ് ഡി.വൈ , എഫ് , ഐ മാഹി മേഖല സെക്രട്ടറി ധനിലേഷ് ചെറുകല്ലായി ഡി , വൈ , എഫ് , ഐ മാഹി മേഖല ജോയിന്റ് സെക്രട്ടറി റിൻജിത്ത് മാഹി എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് വാർഡിലെ ഇലക്ട്രിക്ക് ലൈറ്റുകൾ , പ്ലംബിംഗ് ടോയ്ലറ്റ് ഡോർ അറ്റകുറ്റപണികൾക്ക് പ്രശ്ന പരിഹാരം കണ്ടത് .
Post a Comment