കഴിഞ്ഞ മുപ്പത് വർഷത്തോളംമായി തലശ്ശേരി ടൗൺ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ സൂക്ഷിച്ച സ്ഥലമാണ് പോലീസുകാർ മനോഹരമായ ഷട്ടിൽ കോർട്ടാക്കി മാറ്റിയത് . സ്റ്റേഷനിലെ പോലീസുകാർ ഡ്യൂട്ടി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങൾ ചിലവഴിച്ചാണ് മനോഹരമായ ഈ കളിസ്ഥലമാക്കിയത് . ഡ്യൂട്ടിയിലെ പിരിമുറുക്കൾക്കിടയിൽ വ്യായാമത്തിനും മാനസിക ഉല്ലാസത്തിനും ഷട്ടിൽ കോർട്ട് ഉപകരിക്കുമെന്നാണ് പോലീസുകാർ പറയുന്നത് . സ്റ്റേഷനിലെ പോലീസുകാർ ചേർന്ന് പണം കണ്ടെത്തി ഒരു മാസത്തോളം എടുത്താണ് കോർട്ടിന്റെ നിർമ്മാണം പൂർത്തികരിച്ചത് . സി.ഐ കെ . സനൽകുമാർ , പ്രിൻസിപ്പൽ എസ്.ഐ ഇ.രാജേഷ് , ജനമൈത്രി പോലീസ് എസ് ഐ എ.നജീബ് , എസ്.ഐ ഗിരിഷ് കുമാർ , പ്രശോഭ് , സി.പി.ഒമാരായ കെ.എം ഷിബാ പി.ഷിനു , ജാഫർ ഷെരീഫ് എന്നിവർ ഷട്ടിൽ കോർട്ട് നിർമ്മാണത്തിന് നേതൃത്വം നല്കി
കാടു പിടിച്ചു കിടന്ന ഇടം കളിസ്ഥലമാക്കി മാറ്റി തലശ്ശേരി പോലീസുകാർ.
MAHE NEWS
0

Post a Comment