o മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി
Latest News


 

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി


 മാഹി: നഗര പരിധിയിലും ചാലക്കര, പന്തക്കൽ പ്രദേശങ്ങളിലും റോഡരികിലും സ്വകാര്യ

സ്ഥലങ്ങളിലും മാലിന്യങ്ങൾ

കൊണ്ടിടുന്നതായി ശ്രദ്ധയിൽ

പെട്ടതിനെ തുടർന്ന് മാഹി നഗരസഭ കർശന നടപടിക്കൊരുങ്ങുന്നു. തദ്ദേശ വാസികളും വ്യാപാരികളും അവരുടെ അജൈവ  മാലിന്യങ്ങൾ നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിൽ മാത്രം നൽകണം. കൂടാതെ മാഹി

പുഴയിലും കടലിലും മാലിന്യം തള്ളുന്നവർക്കെതിരേയും കർശന നടപടി കൈക്കൊള്ളും.രാത്രി കാലങ്ങളിലെ പരിശാധന കർശനമാക്കുവാൻ മാഹി പോലീസും തീരുമാനിച്ചു.

Post a Comment

Previous Post Next Post