*പുതുച്ചേരി കോൺഗ്രസ് സർക്കാർ രാമായണത്തിലെ കുംഭകർണ്ണൻ്റെ കഥാപാത്രം പോലെ*
- *നിർമൽകുമാർ സുരാന*
മയ്യഴി വി.നാരായണസ്വാമിയു ടെ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ രാമായണത്തിലെ കുംഭകർണ്ണൻ്റെ കഥാപാത്രം പോലെ ആറ് മാസം ഉറക്കത്തിലാണെന്നും, ബാക്കി ആറ് മാസം ഭരണപരാജയം മറച്ചുവെക്കാനായി കേന്ദ്ര സർക്കാരിനെയും ലഫ് . ഗവർണറെയും നിരന്തരം കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി. കർണാടക സംസ്ഥാന വൈസ് പ്രസിഡൻ്റ് നിർമൽകുമാർ സുരാന കുറ്റപ്പെടുത്തി . പള്ളൂരിൽ ബി.ജെ. പി . മാഹി മണ്ഡലം കമ്മിറ്റി കൺ വെൻഷനിൽ പങ്കെടുത്തശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പുതുച്ചേരി സംസ്ഥാനത്തിൻറെ ചുമതലയുള്ള അദ്ദേഹം.
മാഹിയിലെ മത്സ്യബന്ധന തുറമുഖനിർമാണവും, പ . ടോമകെയർ ഉൾപ്പെടെ വികസന പ്രവർത്തനങ്ങളെല്ലാം തടസ്സപ്പെട്ടി രിക്കുകയാണ് . ബി.ജെ.പി. പുതുച്ചേരി സം സ്ഥാന വൈസ് പ്രസിഡൻറ് രവിചന്ദ്രൻ , സംസ്ഥാന സമിതി അംഗം ബി.ഗോകുലൻ , പ്രസി ഡൻറ് എ.സുനിൽ , സെക്രട്ടറി കെ.ടി.കെ. രവീന്ദ്രൻ എന്നിവരും സംബന്ധിച്ചു
Post a Comment