o കേസന്വേഷണത്തിനെത്തിയ ന്യൂമാഹി എ.എസ്.ഐയെ കുത്തിപ്പരിക്കേൽപ്പിച്ചു;ഒരാൾ അറസ്റ്റിൽ
Latest News


 

കേസന്വേഷണത്തിനെത്തിയ ന്യൂമാഹി എ.എസ്.ഐയെ കുത്തിപ്പരിക്കേൽപ്പിച്ചു;ഒരാൾ അറസ്റ്റിൽ


തലശേരി : ന്യൂമാഹി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രൂപേഷിന് നേരെ ആക്രമം. തലശേരി പെട്ടിപ്പാലം കോളനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെട്ടിപ്പാലം കോളനിയിൽ നടന്ന മർദ്ദനക്കേസ് അന്വേഷിക്കാൻ എത്തിയതായിരുന്നു എ.എസ്.ഐ. ദിവസങ്ങൾക്കു മുമ്പ് കോളനിയിലെ ഒരു വീട്ടിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് നിച്ചു എന്ന യുവാവിനെ ന്യൂ മാഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.നിച്ചുവിൻ്റെ പിതാവായ ഹുസൈനാണ് എ.എസ്.ഐയെ കത്തി കൊണ്ട് കുത്തിയത്. ആദ്യത്തെ കുത്ത് എ.എസ്.ഐ തടഞ്ഞെങ്കിലും രണ്ടാമത്തെതിൽ കൈക്ക് പരിക്കേൽക്കുകയായിരുന്നു. ഹുസൈനെ കൂടെയുള്ള പൊലീസുകാർ കീഴടക്കി സ്റ്റേഷനിലെത്തിച്ചു.  പരിക്കേറ്റ രൂപേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നേരത്തെ തലശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചതിനും ഹുസൈനെതിരെ കേസുണ്ട്.

Post a Comment

Previous Post Next Post