2021 ജനുവരി 1നു 18 വയസ്സ് പൂര്‍ത്തിയാവുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് 15-12-2020 വരെ വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
എല്ലാ പോളിംഗ് ബൂത്തുകളില്‍ വച്ചും, സബ് താലൂക്ക് ഓഫീസില്‍ വച്ചും പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതാണ്.
അതോടൊപ്പം സ്പെഷ്യല്‍ ക്യാമ്പ് ദിനങ്ങളായ 12.12.2020 (ശനിയാഴ്ച) & 13.12.2020 (ഞായാറാഴ്ച (എന്നീ അവധി ദിവസങ്ങളിലും പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതാണ് .
18-19 വയസ്സ് പ്രായ പരിധിയിലുള്ള കുട്ടികൾ ഈ അവസരം പ്രയോജനപ്പെടുത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കണം എന്ന് അറിയിച്ചു കൊള്ളുന്നു .
ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, മാഹി

Post a Comment