o ഇവി നാരായണൻ അനുസ്മരണം
Latest News


 

ഇവി നാരായണൻ അനുസ്മരണം


മയ്യഴി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മാഹി നഗരസഭയുടെ മുൻ കൗൺസിലറുമായ  ഇ.വി നാരായണൻ്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ

മാഹി മേഖലകോൺഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ഇ വി നാരായണൻ്റെ വസതിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി  സത്യൻ കോളോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് അഡ്വ.എം.ഡി. തോമസ്  അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. 

മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. മോഹനൻ , മാഹി മേഖല യൂത്ത് കോൺഗ്രസ്   അധ്യക്ഷൻ ശ്യംജിത്ത് പാറക്കൽ, മഹിള കോൺഗ്രസ് അധ്യക്ഷ പി.പി. ആശലത, ഐ.ൻ ടി യു സി ഐ ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരിന്ദ്രൻ , മാഹി നഗരസഭ മുൻ വൈസ് ചെയർമാൻ പി .പി വിനോദൻ , ബ്ലോക്ക് സെക്രട്ടറി .കെ സുരേഷ്, എം ശ്രിജയൻ , പൊത്തങ്ങാടൻ രാഘവൻ , കെ. രാഘവൻ തുടങ്ങിയവർ സംസരിച്ചു. മുൻ നഗരസഭ അംഗങ്ങളായ ഉത്തമൻ തിട്ടയിൽ, മോഹനൻ പന്തക്കൽ , പി.ടി.സി. ശോഭ , എ.പി ഷിജ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നളിനി ചാത്തു, തെക്കയിൽ സതീശൻ , യൂത്ത് കോൺഗ്രസ് ജനറൽ സെക്രടറിമാരയ വിവേക് ചാലക്കര, ശ്രീജേഷ് പള്ളൂർ, മുൻ മാഹിമേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അൻസിൽ അരവിന്ദ്, ജിജേഷ് കുമാർ ചാമേരി,  അജയൻ പുഴിയിൽ, ഷിനോജ് കെ.പി , എ.വി അരുൺ ജിതേഷ് വി , പായറ്റ അരവിന്ദൻ ,  കെ.കെ. വൽസൻ , മുനവർ പന്തക്കൽ , രാജൻ വലിയ പറമ്പത്ത്, പത്മലായം പത്മനാഭൻ, രജിത്ത് കുറ്റി പൊയ്യിൽ   തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post