വിദേശമദ്യം പിടികൂടി : ഒരാൾ അറസ്റ്റിൽ
ന്യൂ മാഹി: പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ വിദേശമദ്യശേഖരം പിടികൂടി . മദ്യക്കടത്തുകാരനെ വാഹനസഹിതം അറസ്റ്റ് ചെയ്തു . ചാലാട് " പൗർണമി'യിൽ സരുണിനെയാണ് അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച പുലർച്ചെ കോപ്പാലത്ത് ന്യൂ മാഹി എസ്.ഐ. മഹേഷ് കെ . നായരും സംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടിച്ചെടുത്തത് . പുതുച്ചേരിയിലുൾപ്പെട്ട മാഹിയിൽ മാത്രം വില്പനാനുമതിയുള്ള 750 മില്ലി അടങ്ങുന്ന 236 മദ്യക്കുപ്പികളും 180 മില്ലിയുടെ 48 മദ്യ ക്കുപ്പികളുമാണ് ലഭിച്ചത് . മാഹിയിൽനിന്ന് ഓട്ടോറിക്ഷയിൽ കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു . . സീനിയർ സിവിൽ പോലീസ് ഓഫീസർ സാജൻ , സി.പി.ഒ. നിഷിൽ , മുരളി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു .

Post a Comment