തലശ്ശേരി വടകര ബസ്സിൽ വെച്ച് കളഞ്ഞു കിട്ടിയ സാംസംഗ് മൊബൈൽ ഫോൺ ഉടമസ്ഥൻ തലശ്ശേരി PK സലിമിന് തിരിച്ചു കൊടുത്ത് മാഹിയിലെ പ്ലസ് വൺ വിദ്യർത്ഥി ചെള്ളത്ത് മുഹമ്മദ് ഷാമിൽ മാതൃകയായി.
ദിവസങ്ങൾക്ക് മുമ്പാണ് ഷാമിലിന് ബസിൽ നിന്നും മൊബൈൽ കളഞ്ഞു കിട്ടിയത് .
എന്നാൽ മൊബൈലിൽ സിമ്മില്ലാത്തതിനാൽ ഉടമസ്ഥനെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു.
ഫോണിലെ ഫോട്ടോകൾ മാത്രമായിരുന്നു ഉടമസ്ഥനെ കണ്ടു പിടിക്കാനുള്ള ഏക മാർഗ്ഗം
സമൂഹമാധ്യമങ്ങളിൽ വാർത്തയിട്ടതിന് ശേഷം ഉടമസ്ഥനെ കണ്ടു പിടിച്ച് തലശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് ഫോൺ ഉടമസ്ഥന് കൈമാറി

Post a Comment