കോടിയേരി: മാഹി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.പി.ജയേഷിന്റെ നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോടിയേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം വി.ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.വി.സി.പ്രസാദ്, കെ.വി.ഹരീന്ദ്രൻ, സന്ദീപ് കോടിയേരി, കെ.പി.മനോജ് കുമാർ, ടി.പി.സുഗതൻ സംസാരിച്ചു.കെ.പി.ജയേഷ് അനുസ്മരണം നടത്തി

Post a Comment