*ന്യൂമാഹി പഞ്ചായത്തിൽ ബി.ജെ.പി. അംഗം വോട്ട് ചെയ്തില്ല*
ന്യൂ മാഹി :ന്യൂ മാഹി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് , വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിൽഏക ബി.ജെ.പി. അംഗം കെ.പി.രഞ്ജിനി ഇരുമുന്നണികൾക്കും വോട്ട് ചെയ്യാതെ വിട്ടുനിന്നു .
ആകെയുള്ള 13 അംഗങ്ങളിൽ ഒമ്പത് പേർ എൽ.ഡി. എഫിനും മൂന്ന് പേർ
യു.ഡി. എഫിനുമാണ് .
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഒമ്പത് വോട്ട് ലഭിച്ച എൽ.ഡി.എഫി ലെ എം.കെ.സെയ്ത്തു തിരഞ്ഞെടുക്കപ്പെട്ടു .
എതിരായി മത്സരിച്ച യു.ഡി.എഫിലെ ഫാത്തിമ കുഞ്ഞിത്തയ്യിലിന് മൂന്ന് വോട്ട് ലഭിച്ചു .
വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഒമ്പത് വോട്ട് നേടി എൽ.ഡി.എഫിലെ അർജുൻ പവിത്രൻ വിജയിച്ചപ്പോൾ എതിർസ്ഥാനാർഥി യു.ഡി. എഫിലെ ടി.എച്ച് . അസ് ലത്തിന് മൂന്ന് വോട്ട് ലഭിച്ചു .
Post a Comment