മാഹി: കേരളത്തിൽ വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, മാഹിയിൽ വിദ്യാലയങ്ങൾ തുറക്കും മുമ്പ് യാത്രാപ്രശ്നം പരിഹരിക്കണമെന്നും, വിദ്യാലയങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി അധികൃതരോടാവശ്യപ്പെട്ടു. സർക്കാർ - സഹകരണ ബസ്സുകൾ കൊറോണ തുടങ്ങിയ നാൾ തൊട്ട് സർവീസ് നിർത്തിവെച്ചതിനാൽ,
മാഹിയിലെ ഉൾനാടൻ പ്രദേശങ്ങൾ യാത്രാക്ലേശം കൊണ്ട് ദുരിതമനുഭവിക്കുകയാണ്.
ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
മലയാള കവിതയുടെ വരപ്രസാദമായ കവയിത്രി സുഗതകുമാരിയുടെ വേർപാടിൽ യോഗം അനുശോചിച്ചു.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഇ കെ.റഫീഖ്, ടി.എം.സുധാകരൻ, ജസീമ മുസ്തഫ, ടി.എ.ലതീബ്, ദാസൻ കാണി, എം.പി. ഇന്ദിര സംസാരിച്ചു.

Post a Comment