o വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സൂചന പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് പുറമെ ചുവടെ പറയുന്ന അധിക നിർദ്ദേശങ്ങൾ കൂടി പുറപ്പെടുവിക്കുന്നു
Latest News


 

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സൂചന പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് പുറമെ ചുവടെ പറയുന്ന അധിക നിർദ്ദേശങ്ങൾ കൂടി പുറപ്പെടുവിക്കുന്നു

  


 1 ) കോവിഡ് പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപ്പറേഷൻ എന്നിവ സംബന്ധിച്ച് സ്ഥാനാർത്ഥികൾക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താവുന്നതാണ് . ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമേ അവർ മത്സരിക്കുന്ന വാർഡുകൾ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തിനും ഒരാൾ വീതം എന്ന നിലയിൽ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താവുന്നതാണ് .

 


2 ) ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്ന ഹാളിലേക്ക് ടേബിളുകളുടെ എണ്ണം കണക്കാക്കി സ്ഥാനാർത്ഥികൾക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിനുള്ള അനുമതി വരണാധികാരിക്ക് നൽകാവുന്നതാണ് . 

 

3 ) സാധാരണ പോസ്റ്റൽ ബാലറ്റിനും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിനുമൊപ്പം വോട്ടർമാർ സമർപ്പിക്കുന്ന ഫാറം 16 ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ഒപ്പം പേരും മേൽ വിലാസവും ചേർത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സീലോ ഓഫീസ് സീലോ ഇല്ലായെന്ന കാരണത്താൽ ആ ബാലറ്റ് തള്ളിക്കളയാൻ പാടില്ലാത്തതാണ് . 


4)  ഫാറം 19/ ഫാറം 19 ഇ ലെ വലിയ കവറിനുപുറത്ത് അയക്കുന്ന ആളിന്റെ ഒപ്പ് ഇല്ലായെന്ന കാരണത്താലും പോസ്റ്റൽ ബാലറ്റ് തള്ളിക്കളയാൻ പാടില്ലാത്തതാണ്

Post a Comment

Previous Post Next Post