ഈസ്റ്റ് പള്ളൂരിലെ മാഹി സ്പിന്നിംഗ് മിൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം നൂറാം ദിവസത്തിലേക്ക് .
സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ കടകളടക്കും. രാവിലെ എട്ടു മുതൽ 11 വരെ യാണ് കടയടക്കുക . ലോക് ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 21 മുതൽ മിൽ അടച്ചിട്ടിരിക്കുകയാണ് . ലോക് ഡൗണിൽ ഇളവ് വന്നശേഷം മിൽ തുറക്കാത്ത തിനെത്തുടർന്നാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങിയത് . സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മില്ലിലെ ഓഫീസ് പ്രവർത്തനം തടയുവാനും , മില്ല് ഉപരോധിക്കുവാനും തീരുമാനിച്ചു . നാളെ പ്രതിഷേധ മാർച്ച് നടത്താൻ സമരസഹായ സമിതിയും ,യൂണിയനുകളും തീരുമാനിച്ചിട്ടുണ്ട് . ഗേറ്റ് തൊഴിലാളികൾ അടക്കം നാനൂറോളം ജീവനക്കാരാണ് മില്ലിൽ ജോലി ചെയ്യുന്നത് ഇവർ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത് . ഇതിനിടെ പൊതുമേഖല സ്ഥാപനമായ മിൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം അണിയറയിൽ നടക്കുന്നതായും സൂചനയുണ്ട്

Post a Comment