ന്യൂ മാഹി: പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനും കൂലിപ്പണി ക്കാരനുമായ 49 കാരനെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തു . ന്യൂ മാഹി പഞ്ചായത്ത് രണ്ടാം വാർഡ് കുറിച്ചിയിൽ ഈയ്യത്തു ങ്കാട് ശ്രീനാരായണ മഠത്തിന് സമീപം പാലിക്കണ്ടി ഹൗസിൽ പി.സുഭാഷിനെയാണ് അറസ്റ്റു ചെയ്തത് . പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത് . വ്യാഴാഴ്ച പകൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയു ടെ വീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു .
പെൺകുട്ടിയുടെ നിലവിളി കേട്ടതിനെത്തുടർന്ന് അടുത്ത വീട്ടിലെ സ്ത്രീയെത്തിയാണ് രക്ഷപ്പെടുത്തിയത് . പിന്നീട് ന്യൂ മാഹി എ സ് . ഐ മഹേഷ് പി നായരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു . തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ . കെ.വി.മനോജ്കുമാർ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു . പെൺകുട്ടിക്ക് കൗൺസലിങ്ങും സംരക്ഷണവും നൽകണമെന്ന് കമ്മിഷൻ പോലീസിനോടാവശ്യപ്പെട്ടു
Post a Comment