o കോപ്പാലത്ത് വാഹനപരിശോധനക്കിടെ ന്യൂമാഹി സി.ഐയെ കൈയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ
Latest News


 

കോപ്പാലത്ത് വാഹനപരിശോധനക്കിടെ ന്യൂമാഹി സി.ഐയെ കൈയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ



വ്യാഴാഴ്ച രാത്രി കോപ്പാലത്തുവച്ച് വാഹന പരിശോധന നടത്തുകയായിരുന്നു ന്യൂ മാഹി സി.ഐ എ . അരുൺ ദാസും സംഘവും . മതിയായ രേഖകളില്ലാതെ ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർ സി.ഐ അരുൺദാസിനെ കൈയ്യേറ്റം ചെയ്തത് . സി.ഐയെ സംഘം പിടിച്ചു തള്ളുകയും , തല ജീപ്പിന്റെ ബോണറ്റിലിടിക്കുകയും ചെയ്തു . സംഭവത്തിൽ കുണ്ടുചിറ സായാഹ്ന നഗർ സ്വദേശി എം.കെ ദിപിൻ , മുടപ്പത്തൂർ സ്വദേശി പി.നിഖിൽ , കോടിയേരി പാറാൽ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത് . ഇവർ സഞ്ചരിച്ച KL 58 M 5235 KL 58 W 8015 6OMOOLA320 Onbeilm കസ്റ്റഡിയിലെടുത്തു .

Post a Comment

Previous Post Next Post