o വോട്ടർപ്പട്ടിക പുതുക്കൽ
Latest News


 

വോട്ടർപ്പട്ടിക പുതുക്കൽ


 പുതുശ്ശേരി കേന്ദ്രഭരണ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുനിസിപ്പാലിറ്റികളിലെ വാർഡുതിരിച്ചുളള സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ : 2020 ജോലികൾആരംഭിച്ചിരിക്കുന്നു.

മയ്യഴി മുനിസിപ്പാലിറ്റിയിലെ 10 വാർഡുകളിലേയും പോളിംഗ് ബൂത്ത്അടിസ്ഥാനത്തിലുളള കരട് വോട്ടർ പട്ടിക മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, ഇരുപ്പിലാക്കൂൽ പളളൂരിലും (എ.വി.എസ്.ഹാൾ, പളളൂർ) (വാർഡ് നമ്പർ. 1, 2, 3,4, 5, 6). മാഹി മുനിസിപാൽ ആഫീസിലും (വാർഡ് നമ്പർ. 7, 8, 9, 10)

പൊതുജനങ്ങളുടെ അറിവിലേക്കും പരിശോധനയ്ക്കുമായി

പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനോ, നീക്കം ചെയ്യാനോ, നിലവിലുളള വിവരങ്ങളിൽ വല്ല മാറ്റം വരുത്തുവാനോ ആഗ്രഹിക്കുന്നവർ

24.11.2020 മുതൽ 30.11.2020 വരെ. അനുയോജ്യമായ ഫോറങ്ങളിൽ (ഫോറംനമ്പർ - 7, 8, 9, 10, 11) അപേക്ഷിക്കേണ്ടതാണ്.

അത്തരം ആക്ഷേപ, അവകാശ അപേക്ഷകൾ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ളക്സ് ഇരട്ടപ്പിലാക്കൂൽ  പള്ളൂരിലും   (എ.വി.എസ്.ഹാൾ, പളളൂർ) (വാർഡ്നമ്പർ. 1, 2, 3, 4, 5, 6) മയ്യഴി മുനിസിപ്പാൽ ഓഫീസിലും(വാർഡ് നമ്പർ. 7, 8, 9, 10)

30.11.2020ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.


Post a Comment

Previous Post Next Post