*ദേശീയ പണി മുടക്കിൽ കൈത്താങ്ങായി പള്ളൂർ സി എച് സെന്റർ*
ദേശീയ പണി മുടക്കിൽ ഹർത്താൽ പ്രതീതി ആയിരുന്ന പള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്കും, കൂട്ടിരിപ്പുക്കാർക്കും രാവിലെ പ്രാതലും, ഉച്ചക്ക് ഊണും, വൈകുന്നേരം ചായയും പലഹാരവും, രാത്രി ഭക്ഷണവും നൽകി. വിതരണത്തിന് സി എച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്ത്, ജനറൽ സെക്രട്ടറി റഫീഖ് വി കെ, ട്രഷറർ എം എ അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. പള്ളൂർ ഹോസ്പിറ്റലിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു..

Post a Comment