o പ്രമേഹ രോഗ ബോധവത്ക്കരണം നടത്തി
Latest News


 

പ്രമേഹ രോഗ ബോധവത്ക്കരണം നടത്തി


 **പ്രമേഹം - രോഗീപരിചരണം പരമപ്രധാനം* 


-ഡോ.വി.രാമചന്ദ്രൻ എം എൽ എ


പള്ളൂർ: പ്രമേഹത്തിൻ്റെ കാര്യത്തിൽ രോഗീപരിചരണം പരമപ്രധാനമാണെന്ന് മാഹി എം .എൽ.എ ഡോ. വി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തിൻ്റെ ഭാഗമായി പള്ളൂർ ഗവ: ആശുപത്രിയിൽ നടന്ന പ്രമേഹ ബോധവൽക്കരണവും ഗ്ളൂക്കോമീറ്റർ വിതരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.വി.രാമചന്ദ്രൻ .


പളളൂർ ആശുപത്രിയെ ജനകീയമാക്കുന്നതിൽ ഡോ. ടി.വി.പ്രകാശിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.


പ്രമേഹ രോഗം നിയന്ത്രണ വിധേയമാക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധ്യമാണെന്നും ശരിയായ ചികിൽസ നേടുവാൻ എല്ലാവരും തയ്യാറാകണമെന്നും ഡോ. ടി.വി.പ്രകാശ് അഭ്യർത്ഥിച്ചു.


ഡോ. ടി.വി.പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടക്കൻ ജനാർദ്ദനൻ സംസാരിച്ചു.കെ.ഹരിദാസൻ സ്വാഗതവും നമിത വിജേഷ് നന്ദിയും പറഞ്ഞു





മാഹി ന്യൂസ്  വീഡിയോ വാർത്ത കാണാം

https://youtu.be/r3GizLRl3aw

Post a Comment

Previous Post Next Post