o മാഹി കോവിഡ്-19 റിപ്പോർട്ട് 16-11-2020, 6.00 PM
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട് 16-11-2020, 6.00 PM


 

   ഇന്ന് മാഹിയിൽ 16 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 8  പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും  7 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. ഒരു പോസിറ്റീവ് ഫലം കേരളത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചൂടിക്കോട്ടയിലെ ഒരാൾക്കും ചാലക്കരയിലെ ഒരാൾക്കും മാഹി മുണ്ടോക്കിലെ മൂന്ന് പേർക്കും പള്ളൂർ നാലുതറയിലെ രണ്ട് പേർക്കും

ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും പാറക്കലിൽ ഒരേ വീട്ടിലെ രണ്ടു പേർക്കും  ചാലക്കരയിൽ ഒരേ വീട്ടിലെ രണ്ടു പേർക്കും ചെമ്പ്രയിൽ താമസിക്കുന്ന ഒരാൾക്കും പന്തക്കലിൽ താമസിക്കുന്ന ഒരാൾക്കും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പുതുച്ചേരിയിൽ നിന്നും മടങ്ങിയെത്തിയ ഒരു ചാലക്കര നിവാസിക്ക് ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.


ഇന്ന് മാഹിയിൽ  159 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 23 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 16-11-2020) - 121




Post a Comment

Previous Post Next Post