ചൈൽഡ്ലൈൻ മാഹിയുടെ മാഗസിൻ പ്രസിദ്ധീകരിച്ചു
ചൈൽഡ്ലൈൻ സേ ദോസ്തി വാരാഘോഷത്തോടനുബന്ധിച്ചു ചൈൽഡ്ലൈൻ മാഹിയുടെ വിവിധ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് ചൈൽഡ്ലൈൻ പ്രസിദ്ധീകരിച്ച മാഗസിൻ ബഹുമാനപ്പെട്ട മാഹി എം.എൽ.എ.ഡോ വി.രാമചന്ദ്രൻ പ്രകാശനകർമ്മം നിർവഹിച്ചു. 2019-മാർച്ച് മുതൽ 2020 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ചൈൽഡ്ലൈൻ സംഘടിപ്പിച്ച പരിപാടികളെ ക്രോഡീകരിച്ചു കൊണ്ട് ഇറക്കിയ മാഗസിന്റെ പ്രകാശനപരിപാടിയിൽ മാഹി ശിശുക്ഷേമസമിതി ചെയർമാൻ ശ്രീ. വത്സകുമാർ, ചൈൽഡ്ലൈൻ ഡയറക്ടർ ശ്രീ.എം.പി.ശിവദാസ്, ചൈൽഡ്ലൈൻ കോഓർഡിനേറ്റർ വിനീഷ്.എ, മറ്റു ചൈൽഡ്ലൈൻ പ്രവർത്തകർ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കാളികളായി.

Post a Comment