മാഹി : റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാൻ നൽകുന്ന വാർത്താകുറിപ്പിലും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തുടർച്ചയായിതെറ്റായ വിവരങ്ങൾ കടന്നു കൂടുന്നു . നവംബർ 11 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പാറക്കൽ പഴയമാർക്കറ്റ് റോഡിൽ ഒരു പൊലീസുകാരന്റെ രോഗം ബാധിച്ചതായി പറയുന്നു . എന്നാൽ ആ പ്രദേശത്ത് ഒരു പോ ലീസുകാരനും കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . അതേ ദിവസത്തെ റിപ്പോർട്ടിൽ തന്നെ പള്ളൂർ ശ്രീകല ഫർണിച്ചറിന് സമീപം ബാംഗ്ലൂരിൽ നിന്നു മടങ്ങിയെടങ്ങിയെത്തിയ ഒരാൾക്ക് രോഗം ബാധിച്ചതായി പറയുന്നു . യഥാർത്ഥത്തിൽ ശ്രീകല ഫർണിച്ചറിൽ നിന്ന് അരകിലോമീറ്റർ അകലെയാണ് രോഗിയുടെ വീട് . പുതിയേടത്ത് സ്കൂളിന് സമീപം മൂന്ന് പേർക്ക് രോഗംബാധിച്ചതായും റിപ്പോർട്ടിലുണ്ട് . അങ്ങനെ ഒരു സ്കൂളും മാഹിയിൽ നിലവിലില്ല . തെറ്റായ സ്ഥല നാമങ്ങളും സൂചനകളും നൽകുന്നത് കാരണം ആ പ്രദേശത്തെ ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്നുണ്ട് . സാമൂഹ്യമാദ്ധ്യമങ്ങളിൽ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പൊതുപ്രവർത്തകരുടെ പേരിൽ കേസു കൊടുത്ത ഭരണാധികാരിയുടെ ഓഫീസിൽ നിന്നു തന്നെയാണ് തെറ്റായ വാർത്തകളുടെ പരമ്പര സൃഷ്ടിക്കുന്നത് .
എന്തൊരു തെറ്റാണ് സാറേ ...
MAHE NEWS
0

Post a Comment