മാഹിയിൽ പെട്ടിപാലം ഭാഗം 5 ആം വാർഡിലെയും,6ആം വാർഡിലെയും മാലിന്യം എടുക്കാൻ വാഹനം എത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ.മാഹിയിലെ മറ്റു വാർഡുകളിൽ വീട്ടിലെത്തി ഭക്ഷണ മാലിന്യങ്ങൾ ഒഴികേയുള്ളവ ശേഖരിക്കുമ്പോൾ 5ആം വാർഡ് ,6ആം വാർഡ് നിവാസികളോട് തികച്ചും മനുഷ്യത്വ രഹിതമായ രീതിയിലാണ് പെരുമാറുന്നത്. കോറോണ കാലഘട്ടം ആയത്കൂടി കണക്കിൽ എടുക്കാതെ വയോജനങ്ങളോട് പോലും മാഹി കോളേജ് റോഡിൽ എത്തിക്കുവാൻ ആണ് അധികൃതർ പറയുന്നത്.
ഈ രീതിയിൽ തന്നെയാണ് മുമ്പോട്ട് പോവുന്നതെങ്കിൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു

Post a Comment