മയ്യഴി: പത്രവിതരണത്തിനിടെ ബൈക്ക് തട്ടി
പത്രവിതരണക്കാരൻ മരിച്ചു. കുഞ്ഞിപ്പള്ളി അത്താണിക്കൽ കൈതക്കെട്ടിൽ കോറോത്ത്റോഡ് സുധീർ ബാബു
(52) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 5,45-ഓടെ കുഞ്ഞിപ്പള്ളിടൗണിലാണ് അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ചാണ് അപകടം.
പരേതരായ കരുണൻറയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: അനീശൻ (ചമ്പാട്), ദീപ മേപ്പയ്യൂർ, ഷീബ (പണിക്കോട്ടി, വടകര).

Post a Comment