o ബി ജെ പി മാഹി മേഖല കമ്മിറ്റി ഏകദിന ധർണ്ണ നടത്തി
Latest News


 

ബി ജെ പി മാഹി മേഖല കമ്മിറ്റി ഏകദിന ധർണ്ണ നടത്തി


 മാഹി ഫിഷിംഗ് ഹാർബർ അഴിമതി സി ബി ഐ  അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

ബി ജെ പി മാഹി മേഖല കമ്മിറ്റി നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ  മാഹി മുൻസിപ്പൽ മൈതാനിയിൽ  ഏകദിന ധർണ്ണാസമരം നടത്തി.



ധർണ്ണാസമരം ബി ജെ പി പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു

എ. സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ 

കെ.ടി കെ രവീന്ദ്രൻ സ്വാഗതവും പി.ടി ദേവരാജൻ നന്ദിയും പറഞ്ഞു

ഇതോടനുബന്ധിച്ച്

രാവിലെ 9 മണിക്ക് 

ബി ജെ പി സംസ്ഥാന നേതാക്കൾ മാഹി ഫിഷിംഗ് ഹാർബർ സന്ദർശിച്ചു



കോൺഗ്രസ് സർക്കാർ മാഹിയെ മുപ്പത് വർഷം പിറകോട്ടാക്കിയെന്ന് 

എസ് രവിചന്ദ്രൻ കുറ്റപ്പെടുത്തി

പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി എസ് മോഹൻ കുമാർ, സംസ്ഥാന ട്രെയിനിങ്ങ് സെൽ കൺവീനർ പി ബാലാജി തുടങ്ങിയവരും സംസാരിച്ചു.



മാഹി ന്യൂസ് വീഡിയോ വാർത്ത കാണാം

 https://youtu.be/40ANJ4wZT4Q

Post a Comment

Previous Post Next Post