കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന അഴിയൂരിലെ 4, 5 വാർഡിലെ സ്ഥാനാർത്ഥികളുമായി കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് മുഖാമുഖം സംഘടിപ്പിച്ചു.
അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളവർക്കാണ് കോവിഡ് ചുമതലയുള്ള അധ്യാപകരുടെ നേത്യത്തിൽ മുഖാമുഖം പരിപാടി അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ചത്.പഞ്ചായത്തിൽ മൽസരിക്കുന്ന 83 സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ധേശകൾ നേരിട്ട് നൽക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദിൻ്റെ അദ്ധ്യക്ഷതയിൽ ചോമ്പാൽ Cl ടി.എൻ.സന്തോഷ് കുമാർ മുഖാമുഖം ഉൽഘാടനം ചെയ്തു. ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശങ്ങൾ സ്ഥാനാർത്ഥികളായ ബാബു കടുവാനത്ത്, ശശിധരൻ തോട്ടത്തിൽ ,മഹിജ തോട്ടത്തിൽ, രമ്യ കരോടി, എന്നിവർക്ക് നൽകി. മറ്റ് വാർഡുകിലെ സ്ഥാനാർത്ഥികൾക്ക് അധ്യാപകർ നേരിട്ട് നൽകുന്നതാണ്, ചടങ്ങിൽ ആധ്യാപകരായ സലീഷ് കുമാർ, കെ.പി.പ്രീജീത്ത് കുമാർ, ആർ.പി. റിയാസ്, കെ സജേഷ് കുമാർ, വി.പി.റജീന, കെ.ഷമീന, ടി.പി. ഷഫീല എന്നിവരും അഴിയൂർ ഈസ്റ്റ് യു.പി. സ്കൂൾ എച്ച്.എം.കെ. മനോജും സംസാരിച്ചു

Post a Comment