മയ്യഴി : ചുമർചിത്രകാരിയും സാമൂഹികപ്രവർത്തകയുമായ പള്ളൂരിലെ
കെ.ഇ. സുലോചന മാഹി ഗവ. ഹൗസിലെ ചുമരിൽ നടത്തുന്ന ചിത്രരചനയുടെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റർ നിർവഹിച്ചു. ആറ്
അടി വീതിയിലും പത്ത് അടി നീളത്തിലുമുള്ള പ്രതലത്തിൽ മഹാവിഷ്ണുവിനെയാണ് വരയ്ക്കുന്നത്. സുലോചനയും ഏതാനും വിദ്യാർഥികളും ചേർന്ന് ഒരാഴ്ചയ്ക്കകം രചന പൂർത്തിയാക്കും.

Post a Comment