ഈസ്റ്റ് പള്ളൂർ സ്വദേശിയും ഗവ. മിഡിൽ സ്കൂൾ അവറോത്ത് ചിത്രകലാ അദ്ധ്യാപകനുമായ ടി എം സജീവൻ ക്യാമ്പിന് വേണ്ടി വരച്ച ചിത്രവുമായി
മാഹി: യുവ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിൻ്റോസ് ആർട്ട് പീപ്പിൾ മുത്തങ്ങ വന്യ ജീവി സങ്കേതവുമായി ചേർന്നു കൊണ്ട് നടത്തിയ ഓൺ ലൈൻ ചിത്രകലാ ക്യാമ്പ് സമാപിച്ചു.സാധാരണ വന്യ ജീവി സങ്കേതത്തോട് ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെടാറ്.കോവിഡ് കാലമായതിനാലാണ് ഇത്തവണ ഓൺലൈൻ ക്യാമ്പ് സംഘടിപ്പിച്ചത്. മുത്തങ്ങ അസിസ്റ്റന്റ് വാർഡൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് പിൻ്റോസ് ഭാരവാഹികളായ വിമൽ കുമാർ, ജഗദീഷ് പലയാട്ട് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമായി മുപ്പത്തോളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. പിൻ്റോസ് ചിത്രകാരന്മാരായ ജസ്റ്റിൻ ജോർജ്, മുത്തുരാജ് ടി ബേഗൂർ ജഗദീഷ് പാലയാട്ട്, വിമൽ എസ് കൊല്ലരായിൽ, ശ്രീകുമാർ മാവൂർ, അരുൺജിത് പഴശ്ശി,രജിത് കെ. ടി. ജിനീഷ് ഗോപിനാഥ്, ടി എം സജീവൻ, തായ്മാനവൻ, ദീപ്തി ഉദ്പ്പ, ലത കൃതി, വിവേക് പൗദ്യാൽ,നിർമൽ കുമാർ,പ്രമോദ് മാണിക്കോത്, പി രമേശൻ, കലേഷ് ദാസ്, ശ്രീജിത്ത് ടി. കെ, ബിജോയ് ചോമ്പാല, സജേഷ് ടി വി, രാജേഷ് കെ, ബിജു സെൻ, സുജിത് സുധി, രാജേഷ് മുട്ടത്തറ, മഹേഷ് ഹുള്ളിയൂർ,പരൺ ബന്റി ദേവി എന്നിവർക്കൊപ്പം പ്രമുഖ ബംഗാളി എഴുത്തുകാരി നീലാഞ്ജന ദാസ്, യുവ എഴുത്തുകാരൻ അഖിൽ രാജ് വടകര ബംഗാളി ആസാമി ശില്പി നിഖിൽ പൗൾ, എന്നിവരും ക്യാമ്പിൽ പങ്കെടുത്തു

Post a Comment