o തീരദേശത്ത് പ്രത്യേക ക്യാമ്പയിൻ നടത്തും.*
Latest News


 

തീരദേശത്ത് പ്രത്യേക ക്യാമ്പയിൻ നടത്തും.*


 *അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ്-19 രോഗികൾ കുറഞ്ഞു. നിയന്ത്രണങ്ങൾ ഒഴിവാക്കി. തീരദേശത്ത് പ്രത്യേക ക്യാമ്പയിൻ നടത്തും.*

 തീരപ്രദേശത്ത് തീര നടത്തം എട്ടാം തീയതി ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് തീരദേശത്ത് അധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 20 പേർ തീര നടത്തം നടത്തുന്നത്. വീടുകളിൽ കഴിയുന്നവർക്ക് ബോധവൽക്കരണം, ഇൻസ്റ്റൻറ് വീഡിയോ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്. കുട്ടികൾക്ക് പ്രശസ്ത ചിത്രകാരൻ പാരിസ് മോഹൻകുമാറിന്റെ ഓൺലൈൻ ചിത്രരചന ക്ലാസ് ഉടൻ ആരംഭിക്കുന്നതാണ്. മാനസിക പിരിമുറക്കം കുട്ടികളിൽ നിന്ന് ഒഴിവാക്കുവാൻ മാനസിക വിദഗ്ധരെ വെച്ച് വെബിനാർ നടത്തുന്നതാണ്.

Post a Comment

Previous Post Next Post