*കുണ്ടുപറമ്പത്ത് ഗോവിൻ്റെ നിര്യാണത്തിൽ അനുശോചനം*
മാഹി: ചെമ്പ്രയിലെ കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരിന്ന കുണ്ട് പറമ്പത്ത് ഗോവിന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മറ്റി അനുശോചിച്ചു. ഗോവിന്ദന്റെ വേർപാട് പാർട്ടിക്ക് തീരാ നഷ്ടമെന്ന് യോഗം വിലയിരുത്തു. കുന്നുമ്മൽ ഭാസ്ക്കരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിജേഷ് കുമാർ ചാമേരി, മാഹി മേഖല മൈനോറിറ്റി കോൺഗ്രസ് പ്രസിഡന്റ് വി.ടി. ശംസുദ്ദിൻ , ബ്ലോക്ക് സെക്രട്ടറി ഉത്തമൻ തിട്ടയിൽ, എം.പി ശ്രീനിവാസൻ , എം പുഷ്പരാജ്, രാഘവൻകിടാവ് , എം.പി പുരുഷു, പാറമ്മേൽ പുരുഷു എന്നിവർ സംസരിച്ചു.
സാമൂഹിക പ്രവർത്തകനും , ആദ്യകാല കർഷകനുമായ ശ് ഗോവിന്ദൻ കുണ്ട് പറമ്പത്തിന്റെ നിര്യാണത്തിൽ ജയ് ഹിന്ദ് ഫൗണ്ടേഷൻ അനുശോചനം രേഖപെടുത്തി. ജയ് ഹിന്ദ് ഫാണ്ടേഷൻ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോൽസഹനവും ചെയ്ത വ്യക്തിയായിരുന്നു ശ്രീ ഗോവിന്ദൻ എന്ന് യോഗം വിലയിരുത്തി. ജനാർദ്ദനൻ കുണ്ട് പറമ്പത്ത്, സി അജിതൻ, തൈക്കണ്ടി ജയൻ , സി ശശിന്ദ്രൻ, സി.ടി. നിഷാദ്, പ്രദീപൻ വളളിൽ തുടങ്ങിയവർ സംസാരിച്ചു. ജയ്ഹിന്ദ് ഫൗണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു.

Post a Comment