o പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് അഴിയൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം* *64 പുതുമുഖ സ്ഥാനാർത്ഥികൾ 536 കന്നിവോട്ടർമാർ*
Latest News


 

പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് അഴിയൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം* *64 പുതുമുഖ സ്ഥാനാർത്ഥികൾ 536 കന്നിവോട്ടർമാർ*


 *പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്   അഴിയൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം* 

 *64 പുതുമുഖ സ്ഥാനാർത്ഥികൾ       536 കന്നിവോട്ടർമാർ* 


അഴിയൂരിൽ 83 സ്ഥാനാർത്ഥികളിൽ 64 പേരും പുതുമുഖങ്ങൾ.

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ 83 സ്ഥാനാർത്ഥികളിൽ 64 പേരും കന്നിയങ്കത്തിന് ഇറങ്ങുന്ന സ്ഥാനാർത്ഥികളാണ് ( 77%).10 സ്ഥാനാർത്ഥികൾ രണ്ടാം തവണയും, 3 സ്ഥാനാർത്ഥികൾ മൂന്നാം തവണയും ( അതിൽ രണ്ട് സ്ത്രികളാണ് ) ജനവിധി തേടുന്നു.നാലും അഞ്ചും അങ്കത്തിന് മാറ്റുരക്കുന്ന രണ്ട് സ്ഥാനാർത്ഥികൾ അഴിയൂരിൽ ഉണ്ട് അതിൽ 50% സ്ത്രികളാണ് . ആറാം തവണ മൽസരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ട് പേരുണ്ട് ഇത്തവണ അഴിയൂരിൽ അതിൽ പന്ത്രണ്ടാം വാർഡിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ വനിതയും, നാലാം വാർഡിൽ മൽസരിക്കുന്ന ജനകിയ മുന്നണി സ്ഥാനാർത്ഥിയായ പുരുഷനും ഉൾപ്പെടുന്നു ആകെ സ്ഥാനാർത്ഥികളിൽ 58 പേരും സ്ത്രികളാണ് ജനറൽ വാർഡിൽ മൽസരിക്കുന്ന 6 വനിതകളും അഴിയൂരിൽ ഉണ്ട്.


അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഒക്ടോബർ ഒന്നിന് ശേഷം  പുതിയ വോട്ടർമാരായി 536 പേരെ പട്ടികയിൽ ഉൾപ്പെടുത്തി.

ഏറ്റവും ഒടുവിലേത്തെ അവസരം ഉപയോഗിച്ച് 536 വോട്ടർമാർ പഞ്ചായത്ത് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തു. ഒക്ടോബർ ഒന്നിന്  പ്രസീദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് പേര് ചേർത്താൻ ഒരു അവസരവും കൂടി ഇലക്ഷൻ കമ്മീഷൻ നൽകിയിരുന്നു. ഈ അവസരം ഉപയോഗിച്ച് 536 പേർ വോട്ടർ പട്ടികയിൽ പേരു ചേർത്തു. 309 സ്ത്രികളും, 227 പുരുഷൻമാരുമാണ് പുതുതായി ഉൾപ്പെട്ടത്. ആറാം വാർഡിൽ 62 പേരും ഏഴാം വാർഡിൽ 55 പേരും മൂന്നാം വാർഡിൽ 52 പേരുമാണ് വോട്ടുചേർത്തത്.പതിനഞ്ചാം വാർഡിൽ രണ്ട് പേർ മാത്രമാണ് ഏറ്റവും ഒടുവിൽ വോട്ട് ചേർത്തത്

Post a Comment

Previous Post Next Post