o ബസ് ജീവനക്കാരുടെ ധർണ
Latest News


 

ബസ് ജീവനക്കാരുടെ ധർണ


 ബസ് ജീവനക്കാരുടെ ധർണ



മയ്യഴി: പുതുച്ചേരി സർക്കാരിന്റെ പി.ആർ.ടി.സി. ബസ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ നടത്തി. നിർത്തിവെച്ച ബസ് സർവീസുകൾ പുനരാരംഭിക്കുക, ആറുമാസത്തെ ശമ്പളക്കുടിശ്ശിക ഉടനെ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.എ. സെക്രട്ടറി സി.എച്ച്. സത്യനാഥൻ, ഐ.എൻ.ടി.യു.സി. ദേശീയസമിതി അംഗം കെ. ഹരീന്ദ്രൻ, പി.പി. വേണുഗോപാൽ, പി. അജയൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post