തലശ്ശേരി: തലശ്ശേരി ജ്വല്ലറിയിലെ മോഷണശ്രമം
തലശ്ശേരി പഴയ ബസ്റ്റാൻ്റിലെ വിസ്മയ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.
കടയുടെ പിറകിലെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് ചുമർ തുരന്നാണ് ഉള്ളിൽ പ്രവേശിച്ചത്. എന്നാൽ ലോക്കറിൻ്റെ റൂമിലേക്കുള്ള ഗ്രിൽ തുറക്കാൻ സാധിക്കാത്തതോടെ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണശ്രമം കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തലശ്ശേരി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മുമ്പ് തൊട്ടടുത്തുള്ള പ്രിൻസ് ജ്വല്ലറിയിൽ വെള്ളി ആഭരണങ്ങൾ മോഷണം പോയിരുന്നു. തലശ്ശേരി മേഖലകളിലെ ജ്വല്ലറികളിൽ നിരന്തരമുള്ള കവർച്ചകളിൽ വ്യാപാരികൾ ആശങ്കയിലാണ്
പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment