ഇതിൽ 8 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 3 ഫലം റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ വാർഡ് 13ലെ രണ്ട് പേർക്കും വാർഡ് 8ലെ മൂന്ന് വീടുകളിൽ താമസക്കാരായ അഞ്ച് പേർക്കും വാർഡ് രണ്ട്, മൂന്ന്, നാല് എന്നീ വാർഡുകളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർഡ് 7 ൽ താമസിക്കുന്ന ഒരാൾക്ക് നീരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചു.
വാർഡ് 12 ൽ താമസിക്കുന്ന ഒരാൾക്ക് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർഡ് 2 ൽ താമസിക്കുന്ന ഒരാൾക്ക് കണ്ണൂരിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാഹിയിൽ 132 കോവിഡ്-19 ടെസ്റ്റുകൾ 12-11-2020 ന് നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 11 പേർ 12-11-2020 ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 12-11-2020) - 148.
കഴിഞ്ഞ ദിവസത്തെ (11-11-2020) പോസ്റ്റിൽ കാണിച്ചിരുന്ന പാറക്കൽ പഴയ മാർക്കറ്റ് റോഡിന് സമീപത്തെ പോസിറ്റീവ് കേസ് 'പോലീസ്കാരൻ'എന്ന് ടൈപ്പ് ചെയ്തത് തെറ്റ് പറ്റിയതാണ്.

Post a Comment