മാഹി • ഫ്രഞ്ച് പൗരന്മാർ ഫ്രാൻസിലെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി മാഹിയിൽ നടത്താറുള്ള പ്രത്യേക പരിപാടി മുട ങ്ങി . ഫ്രഞ്ച് പൗരന്മാരുടെ സംഘടനയായ യുന്വോംദ് ഫാൻസൈദ് മായേയുടെ നേതൃത്വത്തിൽ ഫ്രഞ്ച് റിപ്പബ്ലിക്ക് ദിനമായ ജൂലൈ 14 നും ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തി കുറിക്കുന്ന നവംബർ 11 നും പരിപാടികൾ നടത്താറുണ്ട് . ഫ്രാൻസിന്റെയും ഇന്ത്യയുടെയും ദേശീയപതാക ഉയർത്തുകയും സെന്റ് തെരേസാ ദേവാലയത്തിനകത്തെ ജോആൻ ഓഫ് ആർക്കിന്റെ ( ഴന്താർക്ക് ) പ്രതിമയ്ക്കു മുന്നിൽ മെഴുകുതിരി തെളിയിക്കുകയും ടാഗോർ പാർക്കിലെ ഫ്രഞ്ച് റിപ്പബ്ലിക്ക് സ്തൂപമായ മറിയാന്നിനു മുന്നിൽ പുഷ്പചക്രം അർപ്പിക്കുന്നതും ആണു മുടങ്ങിയത് . കോവിഡ് പശ്ചാത്തലത്തിലാണ് ഈ വർഷം 2 ദിനാചരണവും വേണ്ടെന്നു വച്ചതെന്നു സംഘടനാ പ്രസിഡന്റ് എം.സത്യൻ പറഞ്ഞു .
ഫ്രഞ്ച് ദിനാചരണം മുടങ്ങി
MAHE NEWS
0

Post a Comment