o സിവി സുലൈമാന്‍ ഹാജി ഒന്നാം ചരമ വാർഷിക അനുസ്മരണം.
Latest News


 

സിവി സുലൈമാന്‍ ഹാജി ഒന്നാം ചരമ വാർഷിക അനുസ്മരണം.


മാഹി: മാഹി സി എച്ച്‌ സെറ്ററിന്റെ ആഭി മുഖ്യത്തില്‍ പുതുച്ചേരി സംസ്ഥാന മുസ്ലീം ലീഗ് സ്ഥാപക പ്രസിഡണ്ടും, മുസ്ലിംലീഗ് നാഷണൽ കമ്മിറ്റി അംഗവും, എസ്‌ ടി യു സ്ഥാപക നേതാവും, മാഹി സിഎച്ച് സെന്റ റിന്റെ മുഖ്യരക്ഷാധികാരിയും, മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായിരുന്ന സി വി സു ലൈമാന്‍ ഹാജിയുടെ ഒന്നാം ചരമവാർഷി ക അനുസ്മരണം മാഹി സിഎച്ച് സെന്‍റ ര്‍ പ്രസിഡന്‍റ് എ വി യൂസഫിന്റെ അദ്ധ്യ ക്ഷതയിൽ മാഹി ക്രിസ്ത്യന്‍ പളളിക്ക് സമീപമുളള മേരിമാതാ ഓഡിറ്റോറിയത്തി ൽ വെച്ച് ചേർന്നു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: പി വി സൈനുദ്ദീൻ ഉത്ഘാടനം ചെയ്തു. 


ചടങ്ങിൽ പുതുശ്ശേരി സർക്കാരിന്റെ മികച്ച  അധ്യാപക അവാർഡ് ജേതാവ് എ സി എച്ച്‌ അഷ്റഫ് മാസ്റ്റററെ ഉപഹാരം നൽ കി ആദരിച്ചു. നിർദ്ദന കടുംബങ്ങൾക്കുള്ള  തയ്യൽ മെഷീൻ, ധനസഹായം എന്നിവ വിതരണം ചെയ്തു. കെ കെ ബഷീർ, കെ പി കരിം കെ എം സി സി മസ്ക്കറ്റ് പ്രസി ഡണ്ട്, കെ മോഹനൻ, ഐ അരവിന്ദൻ, കെ അലി ഹാജി, എ വി സിദ്ധിഖ്, അംജദ് തയ്യിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post