o മരണ വാർത്ത
Latest News


 

മരണ വാർത്ത



മാഹി: മയ്യഴിയിലെ കലാ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവും, അദ്ധ്യാപക സംഘടനാ നേതാവുമായിരുന്ന  വെസ്റ്റ് പള്ളൂർ കമ്യൂണിറ്റി ഹാളിന് സമീപത്തെ പുതിയ പറമ്പത്ത് 'ദീപാലയ'ത്തിൽ ബാലൻ നമ്പ്യാർ (77) നിര്യാതനായി.വെസ്റ്റ് പളളൂർ ഗവ: എൽ .പി .സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു.   കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ്റെ മുൻ പ്രസിഡണ്ടായിരുന്നു.  പള്ളൂർ'യുവജന വായനശാലയുടെ പ്രസിഡണ്ടും, ചാലക്കര എം എ.എസ്.എം.വായനശാല പ്രവർത്തക സമിതി അംഗവുമായിരുന്നു. അറിയപ്പെടുന്ന നാടകനടനും, സംവിധായകനുമാണ്.ഭാര്യ :റിട്ടയർഡ് അദ്ധ്യാപിക കമലാക്ഷി. മക്കൾ:അരുൺകുമാർ,ദീപ (കോ-ഓപ്പ്: പ്രസ്സ് മാഹി  ) ദിവ്യ (വെറ്റിനറി സർജൻ) മരുമകൾ :ഗ്രീഷ്മ (ശ്രീനാരായണ സ്കൂൾ അധ്യാപിക )ജോഷി ( വെറ്റിനറി സർജൻ ഡൽഹി)സഹോദരങ്ങൾ: പരേതനായ വേലായുധൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, രാമചന്ദ്രൻ നമ്പ്യാർ, ജയലക്ഷ്മി' സംസ്കാരം ഇന്ന് ( 12' 11.20). കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post