o ഡ്രൈവർക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി കാറിൻ്റെ ടയർ മാറ്റിയതായി പരാതി
Latest News


 

ഡ്രൈവർക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി കാറിൻ്റെ ടയർ മാറ്റിയതായി പരാതി



തലശ്ശേരി: പുതിയ ബസ്സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ എരഞ്ഞോളി ചുങ്കം കുന്നുകുളങ്ങര വീട്ടിൽ 

കെ.സത്യൻ പോലീസിൽ പരാതി നൽകി.

കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് പോകാൻ 25 വയസ്സ് തോന്നിക്കുന്നയാൾ കാർ പിടിച്ചു. 

പയ്യോളി കഴിഞ്ഞ ഉടൻ യാത്രക്കാരൻ നൽകിയ കോള കഴിച്ചതോടെ മയക്കവും ഛർദിയും

ഉണ്ടായതായാണ് സത്യൻ്റെ

പരാതി.

കണ്ണ് തുറക്കാനോ സംസാരിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞുപോയ യുവാവിനെ പിന്നെ കണ്ടില്ല. ഇതിനിടെ എവിടെയോവച്ച് കാറിൻ്റെ ടയർ മാറ്റി. കോഴിക്കോട് 

ബൈപാസിൽ അത്തോളി കവലയിൽ അർധബോധാവസ്ഥയി 

ലാണ് സത്യനെ കണ്ടെത്തിയത്. 

എലത്തൂർ പോലീസിൽ പരാതി 

നൽകി.

Post a Comment

Previous Post Next Post