*പുതുച്ചേരിയിൽ 24ന് സർവ്വകക്ഷിയോഗം*
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ 24ന് സർവ്വകക്ഷിയോഗം ചേരും.തിരഞ്ഞെടുപ്പ് കമ്മീഷനാണ് യോഗം വിളിച്ചത്.സുപ്രീംകോടതി വിധി മാനിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അഡ്വ:ടി അശോക് കുമാർ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടിയിലേക്ക് കടന്നത്.
വാർഡ് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുന്ന ജോലി തിരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചു.15 പഞ്ചായത്തുകളിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.മാഹിയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്.ഡിസംബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ.2006 ലാണ് പുതുച്ചേരി സംസഥാനത്ത് അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.
കാലാവധി കഴിഞ്ഞ് ഒൻപത് വർഷമായിട്ടും തിരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിച്ചില്ലാ.തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും നടപ്പായില്ലാ.

Post a Comment