മാഹി: പുതുച്ചേരി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എസ്. എൻ.ഡി.പി.മാഹി യൂണിയൻ ജോയിൻ്റ് സെക്രട്ടരി അഡ്വ.പ്രസീന ശ്രീജിത്തിന് മാഹി യൂണിയൻ അനുമോദിച്ചു.
കല്ലാട്ട് പ്രേമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു.യൂണിയൻ സെക്രട്ടരി സജിത് നാരായണൻ മുഖ്യഭാഷണം നടത്തി.സംവരണതത്വം അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ, സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം സാമുദായിക സംവരണം നടപ്പിലാക്കപ്പെടണമെന്ന് സജിത് നാരായണൻ ആവശ്യപ്പെട്ടു. കെ.പി.അശോക് കുമാർ, ജയതിലകൻ മാസ്റ്റർ, കുനിയിൽ സത്യൻ, ടി.എ.ലതീപ്, ടി.എം.സുധാകരൻ, അഡ്വ: എ.പി.അശോകൻ, രാജേഷ് അലങ്കാർ, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: അഡ്വ.കെ.സത്യൻ, ബാലാവകാശ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.പ്രസീന ശ്രീജിത്തിനെ അനുമോദിക്കുന്നു.

Post a Comment