മാഹി കോവിഡ്-19 റിപ്പോർട്ട്
29-11-2020, 6.00 PM
ഇന്ന് മാഹിയിൽ 6 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ആറ് പോസിറ്റീവ് ഫലങ്ങൾളും RTPCR ടെസ്റ്റിലൂടെ ലഭ്യമായതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും ഗ്രാമത്തിയിൽ ഒരേ വീട്ടിൽ താമസിക്കുന്ന മൂന്ന് പേർക്കും വളവിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പള്ളൂർ, നാലുതറയിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 10 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 14 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 29-11-2020) - 108

Post a Comment