o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

25-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 19 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 18 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം ട്രൂനാററ് ടെസ്റ്റിലൂടെയും  ലഭ്യമായതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പാറക്കലിലെ ഒരാൾക്കും മഞ്ചക്കലിലെ ഒരാൾക്കും പള്ളൂർ നാലുതറയിൽ മൂന്ന് വീടുകളിലായി താമസിക്കുന്ന ആറ് പേർക്കും ചാലക്കരയിൽ രണ്ട് വീടുകളിലായി താമസിക്കുന്ന ആറ് പേർക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചൂടിക്കോട്ട  താമസിക്കുന്ന ഒരാൾക്കും പാറക്കൽ താമസിക്കുന്ന ഒരാൾക്കും പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും മാഹി പുത്തലം റോഡിൽ താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പന്തക്കലിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  158 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 25-11-2020) - 127.



Post a Comment

Previous Post Next Post