ജില്ലാ ഭരണ കുടത്തിൻ്റെ ആഭിമുഖ്യത്തിൽ മൈക്രോ ഹെൽത്ത് ലാബോറട്ടിസിൻ്റെ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയിൽ ദേശീയ പാതയോരത്ത് കോവിഡ് 19 സാമ്പിൾ കലക്ഷൻ കിയോസ്ക്കായ സ്റ്റെപ്പ് കിയോസ്ക്ക് ജില്ലാ കലക്ടർ ഓൺ ലൈനിലൂടെ ഉൽഘാടനം ചെയ്തു കോഴിക്കോട് ജില്ലയിൽ ആകെ അനുവദിച്ച 12 കിയോസുകുക ളിൽ ഒന്നാണ് അഴിയൂരിൽ ഉൽഘാടനം ചെയ്തത്..ആൻറി ജൻ ടെസ്റ്റിന് 625 രൂപയും, RTPCR ടെസ്റ്റിന് 2100 രുപയുമാണ് ഫീസ്, രേഖകൾ സഹിതം വന്നാൽ കോവിഡ് ടെസ്റ്റ് നടത്തി ഫലം അറിഞ്ഞ് പോകാം.നിലവിൽ തലശ്ശേരി, വടകര എന്നീ സ്ഥലങളിലാണ് ഈ സേവനം ലഭ്യമാകുന്നത് ,യാത്രക്കാർക്കും മറ്റ് ആവിശ്യങ്ങൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായവർക്കും ഉപകാര പ്രദമാകും കുഞ്ഞിപ്പള്ളിയിലെ സ്റ്റെപ്പ് കിയോസ്ക്കിൽ ഉൽഘാടന ദിവസം 12 പേർ ടെസ്റ്റ് നടത്തി ,പൊതു ജനങ്ങൾ പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അഭ്യർത്ഥിച്ചു
കോവിഡ് 19 ടെസ്റ്റ് നടത്തുവാൻ മൈക്രോ ഹെൽത്ത് കിയോസ്ക്ക് അഴിയൂരിൽ ഉൽഘാടനം ചെയ്തു.
MAHE NEWS
0

Post a Comment