o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

18-11-2020, 6.30 PM


   ഇന്ന് മാഹിയിൽ 24 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 8  പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും  15 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം  ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.  


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ  പാറക്കലിലെ ഒരാൾക്കും വളവിലില്‍ രണ്ട് പേർക്കും, മാഹി മുണ്ടോക്കിലെ ഒരാൾക്കും ചെമ്പ്രയിലെ ഒരാൾക്കും പന്തക്കലിലെ  എട്ട്  പേർക്കും

ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പാറക്കലിൽ  താമസിക്കുന്ന മൂന്ന് പേർക്കും,  വളവിലില്‍ താമസിക്കുന്ന  രണ്ട് പേർക്കും ചാലക്കരയിൽ ഒരാൾക്കും ഗ്രാമത്തിയിൽ ഒരാൾക്കും പന്തക്കലിൽ ഒരാൾക്കും മാഹിയിൽ ഒരു ഹെൽത്ത് വർക്കർക്കും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


കോവിഡ് രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പാറക്കൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


 ഈസ്റ്റ് പള്ളൂരിൽ  താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്ക് കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  132 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 18-11-2020) - 121.



Post a Comment

Previous Post Next Post