o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

24-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 14 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 5 പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും, 8 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും ഒരു   ടെസ്റ്റ് കേരളത്തിൽ നടത്തിയതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പന്തക്കലിലെ രണ്ട് പേർക്കും ഈസ്റ്റ് പള്ളൂരിലെ  ഒരാൾക്കും, ചാലക്കരയിൽ ഒരേ വീട്ടിലെ രണ്ട് പേർക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ മഞ്ചക്കലിൽ  താമസിക്കുന്ന ഒരാൾക്കും ചെറുകല്ലായിൽ ഒരേ വീട്ടിൽ താമസിക്കുന്ന അഞ്ച് പേർക്കും ഗ്രാമത്തിയിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മുണ്ടോക്കിൽ താമസിക്കുന്ന രണ്ട് പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  125 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 20 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 24-11-2020) - 113.


.

Post a Comment

Previous Post Next Post