o MAHE NEWS
Latest News


 


 മാഹി കോവിഡ്-19 റിപ്പോർട്ട്

26-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 5 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 2 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ ട്രൂനാററ് ടെസ്റ്റിലൂടെ ലഭ്യമായതും ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പള്ളൂർ അറവിലകത്ത് പാലത്ത് ഒരാൾക്കും മാഹി പുത്തലം റോഡിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഈസ്റ്റ് പള്ളൂരിൽ താമസിക്കുന്ന ഒരാൾക്ക് രോഗ ലക്ഷണങ്ങൾ കാരണം തലശ്ശേരിയിൽ വച്ച് നടത്തിയ ടെസ്റ്റിൽ   ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പള്ളൂർ, നാലുതറയിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഗ്രാമത്തിയിൽ താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്


ഇന്ന് മാഹിയിൽ  143 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 9 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 26-11-2020) - 123.



Post a Comment

Previous Post Next Post